pacer jasprit bumrah recovered well says mumbai indians team management<br />ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തിലെ പരാജയത്തേക്കാള്‍ മുംബൈ ഇന്ത്യന്‍സിനെ അലട്ടുന്നത് മറ്റൊരു കാര്യമാണ്. കളിക്കിടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കേറ്റ പരിക്കാണിത്. ഡല്‍ഹിയുടെ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് ഷോട്ട് തടുക്കാനുള്ള ശ്രമത്തിനിടെ കൈകുത്തി ഗ്രൗണ്ടില്‍ വീണ് ബുംറയുടെ ഇടതു തോളിനു പരിക്കേറ്റത്. തുടര്‍ന്നു കഠിനമായ വേദനയെത്തുടര്‍ന്ന് ഗ്രൗണ്ട് വിട്ട അദ്ദേഹം മുംബൈക്കായി ബാറ്റിങിലും ഇറങ്ങിയിരുന്നില്ല.<br />